Latest Blogs

What's New at Motta Global

ദേഹനിന്ദ: കൂട്ടായ പ്രവർത്തനത്തിലൂടെ ചെറുക്കേണ്ട സാമൂഹിക വിപത്ത്

2025 Jan 22

ദേഹ നിന്ദ അഥവാ "ബോഡി ഷെയ്മിങ്" എന്നത് ലോകത്താകമാനം പടർന്നിരിക്കുന്ന, വ്യക്തിയെ കൊല്ലാൻ കണ്ട് വളർന്നിരിക്കുന്ന വിപത്താണ്

ശരീരപ്രകൃതിയെ മുൻനിർത്തി ഒരു വ്യക്തിയെ വിമർശിക്കുന്ന ഈ അവസ്ഥക്ക് ഇരയാക്കപ്പെടുന്നവരുടെ എണ്ണം ചെറുതല്ല

ശരീര നിന്ദയെ / ദേഹ നിന്ദയെ ശരീര അപമാനം , ശരീര വിമർശനം എന്നിങ്ങനെ പറയാം.

ഇത്തരം വിമർശനങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങൾ

  • മാധ്യമങ്ങൾ സൃഷ്ടിച്ച സൗന്ദര്യ സങ്കൽപങ്ങൾ
  • ശരീര പ്രകൃതിയെ അപമാനിച്ച് കൊണ്ടുള്ള സുഹൃത്ത് വലയത്തിൽ നിന്നോ കുടുംബത്തിൽ നിന്നോ അപരിചിതരിൽ നിന്നോ ഉള്ള സംസാരം
  • ശാരീരിക ഭംഗിയെ കുറിച്ചുള്ള സാംസ്കാരിക ചട്ടങ്ങൾ
  • പരിമിതമായ പോസിറ്റിവിറ്റി അവബോധം
  • സാംസ്കാരിക വൈദഗ്ധ്യത്തിൻ്റെ അഭാവം

- ഇത്തരം വിമർശനങ്ങളും അടിച്ചാക്ഷേപങ്ങളും ഇരയാക്കപ്പെടുന്ന വ്യക്തിയെ അങ്ങേയറ്റം തളർത്തുന്നു.

ദേഹ നിന്ദ വ്യക്തിയെ പിരിമുറുക്കുന്നു

  • ബഹുമാനക്കുറവ്
  • ധൈര്യക്കുറവ്
  • വിഷാദ രോഗം
  • പേടി
  • മാനവവിഭവശേഷി നഷ്ട്ടം
  • സമൂഹത്തിൽ ഇടപെടാൻ ബുദ്ധിമുട്ട്

- ഇത്തരത്തിൽ മനുഷ്യൻ എന്ന സമൂഹ ജീവിയെ പാർശ്വവൽക്കരിക്കാൻ ദേഹ നിന്ദ എന്ന വിപത്തിനാവും

ചെറുത്ത് നിൽക്കലും പ്രതിരോധവും

  • വൈവിധ്യമാർന്ന മാധ്യമ പ്രാധിനിത്യങ്ങൾ പ്രോത്സാഹിപ്പിക്കുക
  • തുറന്ന ചർച്ചകൾ സംഘടിപ്പിക്കൽ
  • ശരീരത്തിൻ്റെ പോസിറ്റിവിറ്റിയെ കുറിച്ചുള്ള ബോധവത്കരണം നൽകൽ
  • സുരക്ഷിത ഇടങ്ങൾ ഉപയോഗിച്ച് ഇരയാക്കപ്പെട്ടവരെ ചേർത്ത് നിർത്തൽ
  • ആൻ്റി ബോഡിഷെയ്മിങ് നിയമങ്ങൾ നടപ്പിലാക്കുക

- ഇതിലൂടെയെല്ലാം ഇരയാക്കപ്പെട്ടവർക്ക് ചെറുത്ത് നിൽക്കാനും പ്രതിരോധിക്കാനും സാധിക്കും

വൈക്കം വിജയലക്ഷ്മി , സ്റ്റീഫൻ ഹോക്കിങ് , ഐ. എം വിജയൻ എന്നിവരെ മാതൃകയാക്കാവുന്നതാണ്

വൈക്കം വിജയലക്ഷ്മി - അന്ധതയുടെ മൂഡുപടത്തിൽ മൂടിക്കേണ്ടേണ്ടതല്ല തൻ്റെ ശബ്ദം എന്ന നിശ്ചയദാർഢ്യത്തോടെ ഗായക മേഖലയിലേക്ക് കടന്നു വന്നു. അന്ധയാണ് എന്ന പേരിൽ തനിക്ക് പ്രത്യേകം ആനുകൂല്യങ്ങൾ ആവശ്യമില്ല എന്ന നിലപാടെടുത്തു.

സ്റ്റീഫൻ ഹോക്കിങ് - അമിയോട്രോപിക് ലാറ്ററൽ സ്ക്ലിയറോസിസ് എന്ന രോഗം ബാധിച്ച് വെറും രണ്ട് വർഷം ആയുസ്സ് പറഞ്ഞടത്ത് നിന്ന് ഫീനിക്സ് പക്ഷിയെ പോലെ ' ഫിസിക്സ്ൻ്റെ സൂപ്പർ നോവ ' എന്ന നിലയിലേക്ക് കുതിച്ചു.

ഐ. എം വിജയൻ- നമ്മുടെയെല്ലാം പ്രിയങ്കരൻ . ' കേരളത്തിൻ്റെ സ്വന്തം കറുത്ത മുത്ത് ' എന്ന വിശേഷണം അദ്ദേഹം ഇഷ്ടപ്പെടുന്നു , കറുപ്പ് എന്ന നിറം തന്നിൽ തോൽവിയോ ലജ്ജയോ ഉളവാക്കുന്നില്ല എന്ന് തെളിയിക്കുന്നു.

ദേഹ നിന്ദയെന്നത് കൂട്ടായ പ്രവർത്തനം വഴി ചെറുക്കേണ്ടുന്ന ഒന്ന് തന്നെയാണ്. രൂപ ഭാവങ്ങളല്ല , ശരീരപ്രകൃതിയല്ല മറിച്ച് മനസ്സും പ്രവർത്തിയുമാവണം ബഹുമാനിക്കപ്പെടേണ്ടത്തിൻ്റെയും മൂല്യ നിർണ്ണയത്തിൻ്റെയും അളവുകോലുകൾ.


നികിത . എം. കെ

എടവണ്ണ , മലപ്പുറം( +2 വിദ്യാർത്ഥിനി)

Recent Posts

ദേഹനിന്ദ: കൂട്ടായ പ്രവർത്തനത്തിലൂടെ ചെറുക്കേണ്ട സാമൂഹിക വിപത്ത്

2025 Jan 22

READ MORE

ബോഡിഷെയ്മിങ്ങിനെ നേരിടാം: ആത്മവിശ്വാസത്തിന്റെ ശക്തി

2025 Jan 22

READ MORE

A Visual Journey: Cartoons and Celebrity Voices Against Body Shaming

2025 Jan 22

READ MORE